Mon, 15 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Priyadarshini Free Travel

പ്രി​യ​ദ​ർ​ശി​നി യാ​ത്ര​യി​ൽ പൂ​ച്ചെ​ണ്ടും ല​ഡു​വും കി​ട്ടി; പ​ക്ഷേ പ​ണം വാ​ങ്ങി​യെ​ന്ന് വി​ദ്യാ​ർ​ഥി​നി​ക​ൾ

തൃ​ശൂ​ർ: സ്ത്രീ​ക​ൾ​ക്കാ​യി കെ​എ​സ്ആ​ർ​ടി​സി ന​ട​പ്പി​ലാ​ക്കി​യ 'പ്രി​യ​ദ​ർ​ശി​നി' സൗ​ജ​ന്യ യാ​ത്രാ പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​ന ദി​വ​സം ത​ന്നെ വ​നി​താ യാ​ത്ര​ക്കാ​രി​ൽ​നി​ന്ന് പ​ണം വാ​ങ്ങി​യെ​ന്ന് പ​രാ​തി. പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്ത​തി​ന് തൊ​ട്ടു​പി​ന്നാ​ലെ ബ​സി​ൽ ക​യ​റി​യ വി​ദ്യാ​ർ​ഥി​നി​ക​ളി​ൽ നി​ന്ന് ടി​ക്ക​റ്റ് നി​ര​ക്ക് ഈ​ടാ​ക്കി​യ​താ​ണ് വി​വാ​ദ​മാ​യ​ത്

തൃ​ശൂ​രി​ൽ നി​ന്ന് ചാ​ല​ക്കു​ടി​യി​ലേ​ക്ക് പോ​യ ഓ​ർ​ഡി​ന​റി ബ​സി​ലാ​ണ് സം​ഭ​വം . ഇ​ന്ന് രാ​വി​ലെ ഒ​ന്പ​തി​ന് ആ​ഭ്യ​ന്ത​ര മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല​യാ​ണ് പ​ദ്ധ​തി തൃ​ശൂ​രി​ൽ ഫ്‌​ളാ​ഗ് ഓ​ഫ് ചെ​യ്ത​ത്. എ​ന്നാ​ൽ, 9:35-ന് ​ബ​സി​ൽ ക​യ​റി​യ കൊ​ര​ട്ടി സ്വ​ദേ​ശി​ക​ളാ​യ വി​ദ്യാ​ർ​ഥി​നി​ക​ളി​ൽ നി​ന്ന് ക​ണ്ട​ക്ട​ർ പ​ണം ഈ​ടാ​ക്കു​ക​യാ​യി​രു​ന്നു. സൗ​ജ​ന്യ യാ​ത്ര​യെ​ക്കു​റി​ച്ച് ചോ​ദി​ച്ച​പ്പോ​ൾ 'സി​സ്റ്റം അ​പ്ഡേ​റ്റ് ആ​യി​ട്ടി​ല്ല' എ​ന്ന സാ​ങ്കേ​തി​ക കാ​ര​ണ​മാ​ണ് ജീ​വ​ന​ക്കാ​ർ ന​ൽ​കി​യ​ത്.

എ​ന്നാ​ൽ സൗ​ജ​ന്യ യാ​ത്ര ആ​രം​ഭി​ക്കു​ന്ന​ത് കാ​ത്ത് രാ​വി​ലെ എ​ട്ട​ര മു​ത​ൽ ത​ങ്ങ​ൾ ബ​സ് സ്റ്റാ​ൻ​ഡി​ൽ നി​ൽ​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് വി​ദ്യാ​ർ​ഥി​നി​ക​ൾ പ​റ​ഞ്ഞു. ബ​സി​ൽ ക​യ​റി​യ​പ്പോ​ൾ ത​ങ്ങ​ൾ​ക്ക് പൂ​ച്ചെ​ണ്ടും ല​ഡു​വും ന​ൽ​കി സ്വീ​ക​രി​ച്ചു​വെ​ങ്കി​ലും പ​ണം ഈ​ടാ​ക്കി​യ ന​ട​പ​ടി അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്ന് അ​വ​ർ വ്യ​ക്ത​മാ​ക്കി.

ത​ങ്ങ​ൾ പ​രാ​തി അ​റി​യി​ച്ച​പ്പോ​ൾ ബ​സി​ലു​ണ്ടാ​യി​രു​ന്ന ജ​ന​പ്ര​തി​നി​ധി​ക​ളും രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​ക​രും അ​ത് ഗൗ​നി​ക്കാ​തെ ഫോ​ട്ടോ എ​ടു​ക്കു​ന്ന​തി​നും വീ​ഡി​യോ പ​ക​ർ​ത്തു​ന്ന​തി​ലു​മാ​ണ് ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ച്ച​തെ​ന്നും വി​ദ്യാ​ർ​ഥിനി​ക​ൾ കുറ്റപ്പെടുത്തി.

 

Latest News

Corehub Up